കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ബോളിവുഡ് താരമാണ് സോനു സൂദ്. ഇതിനകം നിരവധി പേരെ നാട്ടിലെത്താനും ജോലി നല്‍കാനും നടന് സാധിച്ചിട്ടുണ്ട്. പോലീസുകാര്‍ക്കും മറ്റും ഫേസ്ഷീല്‍ഡും നല്‍കി താരം സന്നദ്ധ പ്രവര്‍ത്തനങ്ങൡ മുഴുകുകയായിരുന്നു.
ഇതിനിടെ താരത്തിന് ഒരു സന്ദേശം ലഭിച്ചു. ‘കൂട്ടുകാരെല്ലാം ലോക്ക്ഡൗണില്‍ ഗെയിം കളിക്കുകയാണ്. എനിക്കൊരു പിഎസ്4 വാങ്ങാന്‍ സഹായിക്കുമോ?’ എന്നായിരുന്നു സോനു സൂദിന് ട്വിറ്ററില്‍ വന്ന സന്ദേശം. പിന്നാലെ സോനു മറുപടിയും നല്‍കി. പിഎസ്4 ഇല്ലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. പുസ്തകങ്ങള്‍ വായിക്കൂ, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ താന്‍ ചെയ്തുതരാം എന്നാണ് സോനു നല്‍കിയ മറുപടി. നിലേഷ് നിമ്പൂര്‍ എന്ന ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്.
സോനുവിന്റെ മറുപടി ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച മറുപടിയാണ് താരം നല്‍കിയിരിക്കുന്നതെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.
If you don’t have a PS4 then you are blessed. Get some books and read. I can do that for you 📚 https://t.co/K5Z43M6k1Y
— sonu sood (@SonuSood) August 6, 2020