ബംഗളൂരു: കാശിയും മഥുരയും അയോധ്യയ്ക്ക് സമാനമായരീതിയില്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബിജെപി മന്ത്രി രംഗത്ത്. കര്‍ണാടകയിലെ മുതിര്‍ന്ന മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്.രാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമിട്ടതിന് പിന്നലെയായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം.
അയോധ്യയില്‍ നടന്ന ഭൂമിപൂജയോടനുബന്ധിച്ച് ഷിമാഗോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ. അടിമത്വത്തിന്റെ അടയാളം മാച്ചുകളഞ്ഞു. കാശിയിലും മഥുരയിലും സമാനമായ നടപടികള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
അയോധ്യയിലെ പോലെ തന്നെ കാശിയിലെയും മധുരയിലെയും പള്ളികള്‍ ക്ഷേത്രത്തിനായി വഴിമാറികൊടുക്കണമെന്ന് ഈശ്വരപ്പ പറഞ്ഞു. ബിജെപിയുടെ മുന്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഈശ്വരപ്പ. അതേസമയം ഈശ്വരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
കഴിഞ്ഞദിവസമായിരുന്നു രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭൂമിപൂജയും തറക്കല്ലിടല്‍ ചടങ്ങും നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്.
Discussion about this post