അഹമ്മദാബാദ്: അഹമ്മദാബാദിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ തീപിടുത്തം. അഹമ്മദാബാദ് നവരംഗ്പുരയിലെ കൊവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തില്‍ മരിച്ചതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടുത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല്പതോളം രോഗികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അഗ്നിരക്ഷസേനയും ദുരന്തനിവാരണസേനയും നേതൃത്വം നല്കുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
8 people have died in the fire incident. Other patients have been shifted to a safer place. A thorough investigation will be conducted: Rajendra Asari, JCP, Sector 1, Ahmedabad#Gujarat https://t.co/75rcozXCWY pic.twitter.com/3zsVmNNsTZ
— ANI (@ANI) August 6, 2020
Discussion about this post