ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം പുതുതായി 5000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ പുതുതായി 5175 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 273460 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 112 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4461 ആയി ഉയര്‍ന്നു. നിലവില്‍ 54184 ആക്ടീവ് കേസുകളാണ് ഉള്ളത്.
5,175 new #COVID19 and 112 deaths have been reported in Tamil Nadu today. Total number of cases now at 2,73,460 including 54,184 active cases, 4,461 deaths and 2,14,815 discharges: State Health Department pic.twitter.com/RQC1T8psY4
— ANI (@ANI) August 5, 2020
അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5619 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 151449 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 100 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2804 ആയി ഉയര്‍ന്നു. അതേസമയം വൈറസ് ബാധമൂലം ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അദ്ദേഹം മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
5,619 new #COVID19 cases and 100 deaths reported in Karnataka in the last 24 hours, taking total cases to 1,51,449 including 74,679 discharges and 2,804 deaths: State Health Department pic.twitter.com/r2QMKRWtpd
— ANI (@ANI) August 5, 2020
Discussion about this post