അഹമ്മദാബാദ്: ഭര്‍തൃപിതാവ് ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധം വിലക്കുന്നുവെന്ന പരാതി നല്‍കി യുവതി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് 43 കാരിയായ യുവതി ഭര്‍ത്ത് പിതാവിന് എതിരെ പരാതി നല്‍കിയത്. തന്റെ ശരീരത്തില്‍ ആത്മാവ് കുടിയേറിയെന്നും അത് ഭര്‍ത്താവിന്റെ ശരീരത്തിലേക്കും കുടിയേറുമെന്നും പറഞ്ഞാണ് ഭര്‍ത്താവിന്റെ അച്ഛന്‍ ലൈംഗിക ബന്ധം വിലക്കുന്നതെന്നാണ് യുവതിയുടെ പരാതി.
തന്റെ ദേഹത്ത് പ്രേത ബാധയുണ്ടെന്നും ഭര്‍ത്താവിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അദ്ദേഹത്തിലേക്കും പ്രേതം ബാധിക്കുമെന്നാണ് ഭര്‍തൃപിതാവ് പറയുന്നത്. ഇതിനെ എതിര്‍ത്തപ്പോള്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
കൂടാതെ വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഭര്‍തൃമാതാവ് ഭര്‍തൃപിതാവിനെ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
Discussion about this post