ന്യൂഡല്‍ഹി: രാമന്‍ ദൈവമല്ല, മനുഷ്യനാണ്, മനുഷ്യര്‍ക്ക് ആരെങ്കിലും ക്ഷേത്രം പണിയുമോ എന്ന് സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാനവ് എന്ന ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതാണ് കട്ജുവിന്റെ പ്രതികരണം. ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍ . ആ രാമനെ പൂജിയ്ക്കുന്ന നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ? എന്ന് അദ്ദേഹം ചോദിക്കുന്നു. രാമന്‍ ദൈവമല്ല. മനുഷ്യനാണെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ക്ക് ആരെങ്കിലും ക്ഷേത്രം പണിയുമോ എന്നും ചോദിച്ചു.
ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍. രാമനെ ഇന്ത്യന്‍ ജനതയെ വിഢികളാക്കാനുള്ള ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്നും ലോകം മുഴുവനും ഉറ്റു നോക്കുന്ന ചടങ്ങിനിടെ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
അയോധ്യയിലെ രാമജന്മഭൂമിയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് തറക്കല്ലിട്ടത്. 12.15 ന് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന് മന്ത്രോച്ചാരണമുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു.
വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.
Discussion about this post