ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പൂജയ്ക്ക് രാജ്യം സാക്ഷിയാകാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിന്തുണയും അഭിനന്ദനങ്ങളും നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ട്വിറ്ററിലൂടെയാണ് പ്രതികരണം.
രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമുക്ക് രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാം. ഇതോടെ നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്രവും മാറും. ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും. ജയ് ശ്രീറാം…ജയ് ബജ്റംഗ് ബാലി’ അദ്ദേഹം ട്വീറ്റ് ചെയ്തു.
भूमि पूजन के मौक़े पर पूरे देश को बधाई
भगवान राम का आशीर्वाद हम पर बना रहे। उनके आशीर्वाद से हमारे देश को भुखमरी, अशिक्षा और ग़रीबी से मुक्ति मिले और भारत दुनिया का सबसे शक्तिशाली राष्ट्र बने। आने वाले समय में भारत दुनिया को दिशा दे।
जय श्री राम! जय बजरंग बली!
— Arvind Kejriwal (@ArvindKejriwal) August 5, 2020
Discussion about this post