മുംബൈ: തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി ബിജെപി മതം ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഹിന്ദുക്കള്‍ക്കിടയിലും മുസ്ലിങ്ങള്‍ക്കിടയിലും വിഭജനം സൃഷ്ടിച്ച് വോട്ടു നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാജ് താക്കറെ ആരോപിച്ചു.
സര്‍ക്കാരിന് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ മറ്റു വിഷയങ്ങളൊന്നും ഇല്ലാത്തതിനാല്‍ അവര്‍ ഹിന്ദുക്കള്‍ക്കിടയിലും മുസ്ലിങ്ങള്‍ക്കിടയിലും വിഭജനം സൃഷ്ടിച്ച് വോട്ടു നേടാന്‍ ശ്രമിക്കുകയാണെന്ന് വിഖ്രോളിയില്‍ ജനങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ബിജെപി രാമക്ഷേത്ര വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി. രാമക്ഷേത്രം പണിയണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അത് നിര്‍മ്മിക്കണമെന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം രാമക്ഷേത്രം നിര്‍മ്മിച്ചാലും കുഴപ്പമൊന്നുമില്ലെന്നും താക്കറെ പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും രാജ് താക്കറേ പറഞ്ഞു. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മാത്രമല്ല, മഹാരാഷ്ട്രയിലെ തൊഴിലില്ലാത്ത യുവാക്കള്‍ക്കും മുന്‍ഗണന നല്‍കണം. കുടിയേറ്റക്കാര്‍ ധാരാളമായി എത്തിച്ചേരുന്നത് മൂലം സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണെന്നും ഇത് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാര്യമാണെന്നും രാജ് താക്കറേ പറഞ്ഞു.
Discussion about this post