ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന സിപിഎം നേതാവായ സുന്നം രാജയ്യ കൊവിഡ് 19 ബാധിച്ച് മരിച്ചു. മുന്‍ എംഎല്‍എ കൂടിയായിരുന്നു 68കാരനായ സുന്നം രാജയ്യ. തിങ്കളാഴ്ച അര്‍ധരാത്രിയോടെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
1999, 2004, 2014 കാലത്ത് ഭദ്രാചലം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആദിവാസി നേതാവുകൂടിയായ രാജയ്യ ലളിതജീവിതത്തിനുടമായിയിരുന്നു. ബസിലും ഓട്ടോറിക്ഷയിലുമൊക്കെയായിരുന്നു അദ്ദേഹം നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
വളരെ ലളിത ജീവിതം നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. നിരവധി ആദിവാസി-ഗോത്ര പ്രക്ഷോഭങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഭാര്യയും നാലു മക്കളുമുണ്ട്. രാജയ്യയുടെ വിയോഗത്തില്‍ തെലങ്കാന മുഖ്യമന്ത്രിയടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post