ന്യൂഡൽഹി: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്രദീപ് സിങിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ജതിൻ കിഷോറിനും മൂന്നാം റാങ്ക് പ്രതിഭ വർമക്കും ലഭിച്ചു. പരീക്ഷ ഫലം upsc.gov.in ൽ ലഭ്യമാകും.
രാജ്യത്തെ ഉന്നതമായ നേട്ടം സ്വന്തമാക്കിയത് 829 പേരാണ്. ആദ്യ നൂറിൽ 10 മലയാളികളാണ് ഇടം നേടിയത്. സിഎസ് ജയദേവ് അഞ്ചാം റാങ്ക് കരസ്ഥമാക്കി. ആർ ശരണ്യ 36ാം റാങ്ക്, സഫ്ന നസ്റുദ്ദീൻ 45ാം റാങ്ക്, ആർ ഐശ്വര്യ 47ാം റാങ്ക്, അരുൺ എസ് നായർ 55ാം റാങ്ക്, എസ് പ്രിയങ്ക 68ാം റാങ്ക്, ബി യശസ്വിനി 71ാം റാങ്ക്, നിഥിൻ കെ ബിജു 89ാം റാങ്ക്, എവി ദേവനന്ദന 92ാം റാങ്ക്, പിപി അർച്ചന 99ാം റാങ്ക് എന്നിവയും സ്വന്തമാക്കി.
ജനറൽ വിഭാഗത്തിൽനിന്ന് 304 പേരും ഇഡബ്ല്യൂഎസ് വിഭാഗത്തിൽ 78 പേരും ഒബിസി വിഭാഗത്തിൽ 251 പേരും എസ്സി വിഭാഗത്തിൽ 129 പേരും എസ്ടി വിഭാഗത്തിൽ 67പേരും പട്ടികയിൽ ഉൾപ്പെട്ടു.
Discussion about this post