കൊവിഡ് ബാധിച്ച് മരിച്ച നഴ്‌സിന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു; ഈ അനാദരവ് തമിഴ്‌നാട്ടില്‍

ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച നഴ്‌സിന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. തമിഴ്‌നാട് റാണിപേട്ടിലാണ് ദാരുണ സംഭവം. കൊവിഡ് ബാധിച്ച് മരിച്ച നഴ്‌സ് അര്‍ച്ചനയുടെ മൃതദേഹത്തോടാണ് ജനങ്ങളുടെ അനാദരവ്.

സംസ്‌കരിക്കാന്‍ കൊണ്ടുവന്ന സമയത്ത്, ശ്മശാനത്തിന് സമീപത്ത് വച്ച് പ്രദേശവാസികള്‍ മൃതദേഹം തടയുകയായിരുന്നു. റാണിപേട്ട് കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ച് വരികയാണ്. ജനങ്ങളെ ബോധവത്കരിപ്പിക്കുന്നത് വിജയിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

തമിഴ്‌നാട്ടില്‍ കൊവിഡ് മരണനിരക്ക് കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ തമിഴ്‌നാട്ടില്‍ 109 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 4241 ആയി ഉയരുകയും ചെയ്തു. കോയമ്പത്തൂര്‍ , തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലും മരണസംഖ്യ ഉയര്‍ന്നു. സംസ്ഥാനത്താകെ ഇന്നലെ 5609 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 263222 ആയി.

Exit mobile version