ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 139571 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2594 ആയി ഉയര്‍ന്നു.
I have been tested positive for #Covid19 & also been admitted to the hospital on the advice of doctors as a precaution.
I request all those who had come in contact with me to check out for symptoms & to quarantine themselves.
— Siddaramaiah (@siddaramaiah) August 4, 2020
Discussion about this post