ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 139571 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2594 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5609 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 263222 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 109 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4241 ആയി. കോയമ്പത്തൂര്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലാണ് മരണം കൂടുതല്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8968 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 450196 ആയി ഉയര്‍ന്നു. 266 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 15842 ആയി ഉയര്‍ന്നു.
4,752 new #COVID19 cases and 98 deaths reported in Karnataka in the last 24 hours, taking total cases to 1,39,571 including 62,500 discharges and 2,594 deaths: State Health Department pic.twitter.com/vYUbnHcvcD
— ANI (@ANI) August 3, 2020
Discussion about this post