ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിന്യായങ്ങളുടെ വിവര്‍ത്തനം ഇനി മലയാളത്തിലും ലഭ്യമാകും. വിധി പ്രസ്താവം കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങി. മലയാളം, തമിഴ്, പഞ്ചാബി എന്നീ ഭാഷകളിലാണ് പുതുതായി അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച ചില വിധി ന്യായങ്ങളുടെ മലയാളം പതിപ്പ് സുപ്രീംകോടതി ഇതിനോടകം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
അതാത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവര്‍ത്തനമാണ് നിലവില്‍ പ്രധാനമായും പ്രാദേശിക ഭാഷകളില്‍ അപ്ലോഡ് ചെയ്തുവരുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് സുപ്രീംകോടതി വിധിന്യായങ്ങള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കി തുടങ്ങിയത്.
അസമീസ്, കന്നഡ, ഹിന്ദി, മറാത്തി, ഒഡിയ, തെലുങ്ക് എന്നീ ഭാഷകളിലാണ് തുടക്കത്തില്‍ ലഭ്യമായിക്കൊണ്ടിരുന്നത്. പിന്നാലെയാണ് മറ്റ് ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ വിധിന്യായങ്ങള്‍ ലഭിക്കാന്‍ സുപ്രീംകോടതി പോര്‍ട്ടലില്‍ പ്രത്യേക സെക്ഷനും കൊണ്ടുവന്നിട്ടുണ്ട്.
Discussion about this post