തിരുവനന്തപുരം: രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആശംസകളറിയിച്ച് മാതാ അമൃതാനന്ദമയി. രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രിക്ക് ദൈവം കരുത്തുനല്‍കട്ടെ’ എന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാതാ അമൃതാനന്ദമയി മോഡിക്ക് ആശംസകളറിയിച്ചത്.
”രാജ്യത്തിന് അകത്തുനിന്നും അയല്‍രാജ്യങ്ങളില്‍നിന്നും പലവിധ പ്രതിസന്ധികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണ്. പ്രളയം, രോഗങ്ങള്‍, ചുറ്റുമുള്ള യുദ്ധഭീഷണികള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവ എല്ലാവരേയും മാനസികമായി തളര്‍ത്തുന്നവയാണ്.
രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി കൃത്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അതിന് ദൈവം അദ്ദേഹത്തിന് കരുത്തു നല്കട്ടെ, ഈ രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാകാര്യങ്ങളും വിജയകരമായി നേതൃത്വം നല്‍കി നടപ്പാക്കാന്‍ ജഗദീശ്വരന്‍ പ്രധാനമന്ത്രിയെ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു”- വിഡിയോ സന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു.
Amma's #RakshaBandhan message to the Prime Minister @narendramodi ji@PMOIndia pic.twitter.com/czOOrVwOBl
— Mata Amritanandamayi (@Amritanandamayi) August 3, 2020
ആശംസകളറിയിച്ച മാതാ അമൃതാനന്ദമയിക്ക് ട്വിറ്ററിലൂടെ തന്നെ മോഡി മറുപടിയും നല്‍കി. മഹത്തായ നമ്മുടെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് ആദരവായാണ് കാണുന്നതെന്ന് മറുപടി സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മാതാ അമൃതാനന്ദമയി ഉള്‍പ്പെടെ രാജ്യത്തെ സ്ത്രീശക്തിയുടെ അനുഗ്രഹം വലിയ കരുത്താണ് തനിക്കു നല്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിരവധി പേരാണ് ഇരുവരുടെയും ട്വീറ്റിന് താഴെ പ്രതകരിച്ചത്.
Respected @Amritanandamayi Ji, I am most humbled by your special Raksha Bandhan greetings. It is my honour and privilege to work for our great nation.
Blessings from you, and from India’s Nari Shakti, give me great strength. They are also vital for India’s growth and progress. https://t.co/FoLQdjrxEi
— Narendra Modi (@narendramodi) August 3, 2020