ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകൾക്കും കൊവിഡ് രോഗം. യെദ്യൂരപ്പയേയും മകളേയും ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽ പോകണമെന്ന് യെദ്യൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദ്യൂരപ്പ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിന്നീട് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post