ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. രാജ് ഭവനിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമായതിനാല് വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കം ഒരാഴ്ച മുമ്പ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും അടക്കം രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇന്ന് 5875 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 257613 ആയി. 98 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 4132 ആയി.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷാ തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്. മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അതേസമയം തന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്.
Discussion about this post