അമിതാഭ് ബച്ചന്‍ കൊവിഡ് രോഗമുക്തി നേടി; അഭിഷേക് ചികിത്സയില്‍

മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കൊവിഡ് രോഗമുക്തി നേടി. മകന്‍ അഭിഷേക് ബച്ചനാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നാലെ അമിതാഭ് ബച്ചന്‍ തന്നെ രോഗമുക്തി നേടിയ വിവരം ആരാധകരെ അറിയിച്ചു.

കൊവിഡ് ബാധിച്ച് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബച്ചന്‍ കുടുംബം. നേരത്തെ മരുമകള്‍ ഐശ്വര്യ റായും,അഭിഷേകിന്റെ മകള്‍ ആരാധ്യയും കൊവിഡ് രോഗമുക്തി നേടിയിരുന്നു.

അതേസമയം അഭിഷേക് ബച്ചന്‍ രോഗമുക്തനായിട്ടില്ല. നിലവില്‍ കൊവിഡ്ചികിത്സയിലാണ്. അമിതാഭ് ബച്ചനായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

Exit mobile version