മുംബൈ: കോവിഡ് വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മഹാരാഷ്ട്രയില്‍ മരിച്ചു. തൃശൂര്‍ മുണ്ടത്തികൊട് സ്വദേശിനിയായ ആതിര സുബ്രമണ്യന്‍ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയാണ് ആതിര.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ മുംബൈയില്‍ കഴിഞ്ഞദിവസം 1059 പുതിയ കൊവിഡ് കേസുകളും 45 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രദേശത്ത് മാത്രം 20,749 പേരാണ് ചികിത്സയിലുള്ളത്.
6,395 പേര് ഇതുവരെ രോഗബാധിതരായി മരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 322പേരാണ്. 9,601 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 4,31,719 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 2,66,883പേര് രോഗമുക്തരായി. 15,316പേരാണ് മരിച്ചത്. 1,49,214പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 46,345പേര് പൂനെയില്‍ മാത്രം ചികിത്സയിലുണ്ട്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞദിവസം 9,276പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,50,209പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 76,614പേര് രോഗമുക്തരായി. 1,407പേര് മരിച്ചു. 72,188പേര് ചികിത്സയിലാണ്.
Discussion about this post