വിശാഖപട്ടണം: വിശാഖപട്ടണം കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് വീണു. അപകടത്തില്‍ 10 പേരാണ് തല്‍ക്ഷണം മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കപ്പല്‍ശാലയിലെ ക്രെയിന്‍ പരിശോധനയ്ക്കിടെയാണ് അപകടം നടന്നത്. ഷിപ്പ്യാര്ഡിലെ യന്ത്രങ്ങള്‍ നീക്കുന്നതിനുള്ള ക്രെയിന്‍ തൊഴിലാളികള്‍ക്ക് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സംഭവ സമയത്ത് ഇരുപതിലധികം ജോലിക്കാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ശബ്ദം കേട്ട് ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍ നിന്നവരാണ് ദാരുണമായി മരിച്ചത്.
ഗുരുതരമായി പരിക്കേറ്റവരെ പോലീസും സുരക്ഷാസേനയും എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വര്‍ഷം മുമ്പ് എച്ച്എസ്എല്ലില് നിന്ന് വാങ്ങിയ ക്രെയിനാണ് അപകടത്തിന് കാരണമായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ടൂറിസം മന്ത്രി മുത്തംഷെട്ടി ശ്രീനിവാസ റാവു ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി.
Discussion about this post