ബംഗളൂരു: കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി ബിസി പാട്ടിലിനാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. മന്ത്രി ഇപ്പോള്‍ ബംഗളൂരുവിലെ വീട്ടില്‍ ക്വാറന്റൈനിലാണ്.
അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 124115 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2314 ആയി ഉയര്‍ന്നു. നിലവില്‍ 72005 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 49788 പേരാണ് രോഗമുക്തി നേടിയത്.
Karnataka Minister BC Patil says, he has tested positive for Coronavirus.
(file pic) pic.twitter.com/3DhvP7cdZg— ANI (@ANI) July 31, 2020
Discussion about this post