ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 21 പേര് മരിച്ചു. അമൃതസര്‍, ഗുരുദാസ്പൂര്‍, താന്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് വിഷമദ്യം കുടിച്ച് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ജ്യൂഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.
ബുധനാഴ്ച രാത്രി മുതലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജലന്ധര്‍ ഡിവിഷന് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല
അന്വേഷണം വേഗത്തിലാക്കാന്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സേവനം തേടാമെന്ന് ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജമദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തുമെന്നും അവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post