ന്യൂഡല്‍ഹി: ഡല്‍ഹി കര്‍ണി ഷൂട്ടിംഗ് റേഞ്ചിലെ പരിശീലകയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒളിംപിക്സിനായി നാളെ പരിശീലന സെഷന് ആരംഭിക്കാന്‍ ഇരിക്കവേയാണ് പരിശീലികയ്ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച പരിശീലക അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ മാത്രമേ എത്തിയിട്ടുള്ളുവെന്നും മറ്റ് പരിശീലകരോ താരങ്ങളുമായോ അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് സായി അറിയിച്ചത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കര്‍ണി ഷൂട്ടിംഗ് റേഞ്ച് ജൂലൈ എട്ടിനാണ് വീണ്ടും തുറന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് വിഭാഗം അണുവിമുക്തമാക്കിയിട്ടുണ്ട്. ഹെ പെര്‍ഫോമന്‍സ് മാനേജറും ഇന്ത്യന്‍ മുന്‍ ഷൂട്ടറുമായ റോണക് പണ്ഡിറ്റിനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
അതേസമയം ഓഗസ്റ്റ് ഒന്ന് മുതല്‍ 34 ഇന്ത്യന്‍ താരങ്ങളുടെ സംഘം ഒളിംപിക്സിന് ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കും. താരങ്ങളോട് പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം ദേശീയ റൈഫിള്‍ അസോസിയേഷന് നല്‍കിയിരുന്നു. കൊവിഡ് മൂലം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ച ഒളിംപിക്സില്‍ പതിനഞ്ച് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ യോഗ്യത നേടിയിട്ടുണ്ട
Discussion about this post