ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി പൂജയില്‍ പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനു പുറമെ, സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം പങ്കെടുക്കേണ്ടതായിരുന്നു. രാമക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കൊവിഡ് പോസിറ്റീവായി ഫലം എത്തിയത്.
ഇയാള്‍ നിലവില്‍ ഹോം ക്വാറന്റൈീനിലാണ്. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും മുന്‍കരുതല്‍ നടപടികളും നടത്തിയിരുന്നു. ഇതിനിടയിലാണ് പൂജാരിക്കും സുരക്ഷയിലുള്ള പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post