ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡീസലിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. വാറ്റ് വെട്ടിക്കുറച്ചതോടെ ഡീസല്‍ വിലയില്‍ എട്ട് രൂപ കുറയുമെന്നാണ് വിവരം.
മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഡീസലിന്റെ വാറ്റ് 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡല്‍ഹിയിലെ ഡീസലിന്റെ വില 82 രൂപയില്‍ നിന്ന് 73.64 രൂപയായി കുറയും. ലിറ്ററിന് 8.36 രൂപയുടെ കുറവുണ്ടാകും.’ കെജരിവാള്‍ പറഞ്ഞു.
ഡല്‍ഹിയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളില്‍ ഒന്നാണിത്. തൊഴിലന്വേഷകരേയും തൊഴിലുടമകളേയും ബന്ധിപ്പിക്കുന്നതിന് ഒരു പോര്‍ട്ടല്‍ ഈ ആഴ്ച ആദ്യം തുടങ്ങിയിരുന്നെന്നും അദ്ദേഹം പറയുന്നു. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് വ്യവസായ ഗ്രൂപ്പുകളുമായും വിദഗ്ദ്ധരുമായും ഉള്ള വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post