മുംബൈ: മറാത്തി നടന് അശുതോഷ് ഭക്രെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറാത്ത് വാഡ ഗണേഷ് നഗര്‍ പ്രദേശത്തെ ഫ്ളാറ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു. 32 വയസായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ മുറിയില്‍ പോയതായിരുന്നു.
വ്യാഴാഴ്ച രാവിലെ മാതാപിതാക്കളാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. കുറച്ച് കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ മൊഴി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വച്ചതോടെ സാമ്പത്തികമായ പ്രശ്നങ്ങളും അലട്ടിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post