ഹമരിപൂര്‍: ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് നാല് മക്കളുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഹമരിപൂര്‍ ജില്ലയിലെ അമഗാവ് എന്ന ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ മൂന്ന് മക്കള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
മരണപ്പെട്ട പ്രേമാവതിയും (28) ഭര്‍ത്താവും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. അതിന്റെ ദേഷ്യത്തില്‍ പ്രേമാവതി മക്കളായ സപ്ന (7), പ്രശാന്ത് (5), സ്നേഹ (3), ദിവ്യനാഷ് (1) എന്നിവരുടെ കൈയും കാലും കെട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് ശേഷം പ്രേമാവതി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു എന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്.
ഒരു വയസുകാരനായ ദിവ്യനാഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ച സപ്ന, പ്രേമാവതി, പ്രശാന്ത്, സ്നേഹ എന്നിവരില്‍ പ്രശാന്തിന്റെ ജീവന് മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ചികിത്സയില്‍ കഴിയുന്ന പ്രശാന്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ഹമരിപൂര്‍ എസ്പി ഹേംരാജ് മീണ പറഞ്ഞു.
Discussion about this post