ഇംഫാല്‍: മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 56 കാരനാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. റീജ്യണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. തൗബാല്‍ സ്വദേശിയായ ഇദ്ദേഹം ഗുരുതരമായ കിഡ്നിരോഗവും പ്രമേഹവും പിടിപെട്ടതിനെ തുടര്‍ന്ന് മെയ് 22 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. 2317 കൊവിഡ് കേസുകളാണ് മണിപ്പൂരില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 1612 പേര് രോഗമുക്തരായി. നിലവില്‍ 705 രോഗികളാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ കൊവിഡ് മുക്തരുടെ നിരക്ക് 69.70 ആണ്.
Discussion about this post