ന്യൂഡൽഹി: രാജ്യത്തുനിന്നും പ്രതിമാസം നാല് കോടി സർജിക്കൽ മാസ്കുകളും 20 ലക്ഷം മെഡിക്കൽ കണ്ണടകളും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്ര സർക്കാർ.
പ്രതിമാസം 50 ലക്ഷം യൂണിറ്റ് പിപിഇ കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിന് നേരത്തെ അനുമതി നൽകിയിരുന്നു. മെയ്ക്ക് ഇൻ ഇന്ത്യ, പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്നിവയുടെ ഭാഗമായിട്ടാണ് മാസ്കുകളും കണ്ണടകളും ഒരു നിയന്ത്രണവുമില്ലാതെ കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നതെന്ന് മന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post