കൊല്‍ക്കത്ത: ബംഗാളില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2134 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 62000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 62964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വൈറസ് ബാധമൂലം ഇതുവരെ 1449 പേരാണ് മരിച്ചത്. നിലവില്‍ 19493 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 42022 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10333 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 232277 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7717 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 282 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
West Bengal's COVID19 case tally rises to 62,964 with 2,134 fresh cases today. The total numbers of active and discharged cases in the state are 19,493 and 42,022 respectively; death toll 1,449: State Health Department pic.twitter.com/O5hvWvcl1u
— ANI (@ANI) July 28, 2020
Discussion about this post