മാഡ്രിഡ്: റയല്‍ മാഡ്രിഡ് തരം മാരിയാനോ ഡയസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസ് ക്ലബാണ് ഇക്കാര്യം പുറത്ത് വിട്ടത്. താരം ഇപ്പോള്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനില്‍ തുടരുകയാണെന്നും, പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു. ചൊവ്വാഴ്ച ഫലം ലഭിച്ചപ്പോഴാണ് താരം കൊവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിച്ചത്.
അടുത്തയാഴ്ച മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു മുമ്പാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മത്സരത്തില്‍ ഡയസ് പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ പാദത്തില്‍ സിറ്റിയോട് സ്വന്തം മൈതാനത്ത് 2-1ന്റെ തോല്‍വി വഴങ്ങിയ റയലിന് ഓഗസ്റ്റ് എട്ടിന് എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നിര്‍ണായകമാണ്.
Discussion about this post