ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 47704 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1483157 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 654 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 33425 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 496988 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 952744 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7924 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 383723 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 227 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം 60000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 60830 ആയി ഉയര്‍ന്നു. ഇതുവരെ 1411 പേരാണ് വൈറസ് ബാധമൂലം മരിച്ചത്
കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5324 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 101465 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1953 ആയി
Single-day spike of 47,704 positive cases & 654 deaths in India in the last 24 hours.
Total #COVID19 positive cases stand at 14,83,157 including 4,96,988 active cases, 9,52,744 cured/discharged/migrated & 33,425 deaths: Health Ministry pic.twitter.com/ebZnB29pMC
— ANI (@ANI) July 28, 2020
Discussion about this post