ബോളിവുഡ് താരം ഐശ്വര്യ റായിയും മകള്‍ ആരാധ്യയും കൊവിഡില്‍ നിന്ന് മുക്തമായി. കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ആശുപത്രി വിട്ടു. അതേസമയം, അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ തന്നെ തുടരുകയാണ്.
അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോയെന്നും പിതാവും താനും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.
കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ജൂലൈ 11, 12 തീയതികളിലായാണ് ബച്ചന് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയാ ബച്ചന്റെ ഫലം നെഗറ്റീവായിരുന്നു.
Thank you all for your continued prayers and good wishes. Indebted forever. 🙏🏽
Aishwarya and Aaradhya have thankfully tested negative and have been discharged from the hospital. They will now be at home. My father and I remain in hospital under the care of the medical staff.— Abhishek Bachchan (@juniorbachchan) July 27, 2020
Discussion about this post