ബെംഗളൂരു: കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വനം-പരിസ്ഥിതി മന്ത്രി ആനന്ദ് സിങ്ങിന് ആണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബല്ലാരിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് മന്ത്രി ഇപ്പോള്‍. അതേസമയം ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് മന്ത്രി റാന്‍ഡം പരിശോധനയുടെ ഭാഗമായി സാമ്പിള്‍ നല്‍കിയത്. ശനിയാഴ്ച രാത്രിയോടെയാണ് കൊവിഡ് പോസിറ്റീവ് ആണെന്ന ഇദ്ദേഹത്തിന്റെ പരിശോധനാഫലം ലഭിച്ചത്.
ഇദ്ദേഹം നേരത്തെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ നിന്നാകാം മന്ത്രിക്ക് വൈറസ് ബാധയുണ്ടായത് എന്നാണ് നിഗമനം. അതേസമയം മന്ത്രിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കര്‍ണാടകയില്‍ ടൂറിസം മന്ത്രിയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
Discussion about this post