മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ജയകുമാര്‍ വിജയന് പുല്ലേക്കാട്ടില്‍ (35) ആണ് മരിച്ചത്. സത്പൂരിലെ ശ്രമിക് നഗര്‍ ശ്രീകൃഷ്ണ അപാര്‍ട്ട്മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
വൈറസ് ബാധയെ തുടര്‍ന്ന് ജൂലൈ 15 മുതല്‍ ശതാബ്ദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. അതേസമയം ഇദ്ദേഹത്തിന്റെ മാതാപിതാക്കളും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരി ഹോം ക്വറന്റൈനിലുമാണ്.
അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 267 പേരാണ് മരിച്ചത്. പുതുതായി 9431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1115 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 375799 ആയി ഉയര്‍ന്നു.
Discussion about this post