ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 49931 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1435453 ആയി ഉയര്‍ന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 708 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 32771 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 485114 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 917568 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 375799 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 267 പേരാണ് മരിച്ചത്.
അതേസമയം ബംഗാളിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2341 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 58718 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 40 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1372 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 6986 പേര്‍ക്കാണ് രോഗ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 213723 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 85 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3494 ആയി ഉയര്‍ന്നു.
India's COVID tally cross 14 Lakhs mark with 708 deaths & highest single-day spike of 49,931 cases reported in last 24 hours.
Total #COVID19 positive cases stand at 14,35,453 including 4,85,114 active cases, 9,17,568 cured/discharged/migrated & 32,771 deaths: Health Ministry pic.twitter.com/WbumsPdukU
— ANI (@ANI) July 27, 2020
Discussion about this post