ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5199 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 96141 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 82 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1878 ആയി ഉയര്‍ന്നു. നിലവില്‍ 58417 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 6986 പേര്‍ക്കാണ് രോഗ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 213723 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 85 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3494 ആയി ഉയര്‍ന്നു.
Karnataka reports 5,199 new #COVID19 cases and 82 deaths today. The total number of cases in the State stands at 96,141 including 58,417 active cases and 1,878 deaths: State Health Department pic.twitter.com/Ethl3zbIo3
— ANI (@ANI) July 26, 2020
Discussion about this post