മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1115 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 375799 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 267 പേരാണ് മരിച്ചത്. നിലവില്‍ 148601 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 213238 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ബംഗാളിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2341 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 58718 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 40 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1372 ആയി ഉയര്‍ന്നു.
Maharashtra reports 9,431 new #COVID19 cases and 267 deaths today. The total number of cases in the state rises to 3,75,799 including 1,48,601 active cases and 2,13,238 discharged cases. Recovery rate in the state is 56.74%: State Health Department pic.twitter.com/flBJ6QQMf3
— ANI (@ANI) July 26, 2020
Discussion about this post