ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗകളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 48661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1385522 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 705 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 32063 ആയി ഉയര്‍ന്നു. നിലവില്‍ 467882 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 885577 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം പുതുതായി 9251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 366368 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 257 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6988 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 206737 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3409 ആയി ഉയര്‍ന്നു.
അതേസമയം ബംഗാളിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 56377 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1332 ആയി ഉയര്‍ന്നു.
Single-day spike of 48,661 positive cases & 705 deaths in India in the last 24 hours.
Total #COVID19 positive cases stand at 13,85,522 including 4,67,882 active cases, 8,85,577 cured/discharged/migrated & 32,063 deaths: Health Ministry pic.twitter.com/Qk11TYzDbQ
— ANI (@ANI) July 26, 2020
Discussion about this post