കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 56377 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1332 ആയി ഉയര്‍ന്നു. നിലവില്‍ 19391 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 35654 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 366368 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 257 പേരാണ് മരിച്ചത്.
2,404 new #COVID19 cases and 42 deaths reported in West Bengal today. The total number of cases now stands at 56,377 in the State including 19,391 active cases, 35,654 discharged cases and 1,332 deaths: State Health Department. pic.twitter.com/Ft8q1pDQi2
— ANI (@ANI) July 25, 2020
Discussion about this post