ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയച്ചത്.
‘പ്രിയപ്പെട്ടവരെ, എനിക്ക് നേരത്തേ കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പോസിറ്റീവാണ്. എന്റെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാ സ്നേഹിതരോടും ഉടന്‍ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ഞാനുമായി വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ഉടന്‍ തന്നെ ക്വാറന്റൈനില്‍ പോകണമെന്നും ഞാന്‍ അപേക്ഷിക്കുന്നു’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞത്. അതേസമയം നേരത്തെ സംസ്ഥാന സഹകരണ മന്ത്രി അരവിന്ദ് സിംഗ് ഭദോരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കും മുമ്പ് ഇദ്ദേഹം കാബിനറ്റ് യോഗത്തിലും പങ്കെടുത്തിരുന്നു. വ്യാഴാഴ്ചയാണ് അരവിന്ദ് സിംഗ് ഭദോരിയയെ ആശുപത്രിയിലേക്ക് മാറ്റിയത്.
मेरे प्रिय प्रदेशवासियों, मुझे #COVID19 के लक्षण आ रहे थे, टेस्ट के बाद मेरी रिपोर्ट पॉज़िटिव आई है। मेरी सभी साथियों से अपील है कि जो भी मेरे संपर्क में आए हैं, वह अपना कोरोना टेस्ट करवा लें। मेरे निकट संपर्क वाले लोग क्वारन्टीन में चले जाएँ।
— Shivraj Singh Chouhan (@ChouhanShivraj) July 25, 2020
Discussion about this post