ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 48916 പേര്‍ക്കാണ് ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1336861 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വൈറസ് ബാധമൂലം 757 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 31358 ആയി ഉയര്‍ന്നു. നിലവില്‍ 456071 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 849431 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പുതുതായി 1062 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയില്‍ കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 357117 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 278 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 13132 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം പുതുതായി 6785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 199749 ആയി ഉയര്‍ന്നു. 88 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3320 ആയി ഉയര്‍ന്നു. നിലവില്‍ 53132 ആക്ടീവ് കേസുകളാണ് ഉള്ളത്.
Single-day spike of 48,916 positive cases & 757 deaths in India in the last 24 hours.
Total #COVID19 positive cases stand at 13,36,861 including 4,56,071 active cases, 8,49,431 cured/discharged/migrated & 31,358 deaths: Health Ministry pic.twitter.com/HPEz5soYu0
— ANI (@ANI) July 25, 2020
Discussion about this post