കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2216 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 53973 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1290 ആയി ഉയര്‍ന്നു. നിലവില്‍ 19154 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 33529 പേരാണ് രോഗമുക്തി നേടിയത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1025 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 1866 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 110931 ആയി ഉയര്‍ന്നു. ഇതുവരെ 3777 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
2,216 new #COVID19 positive cases and 35 deaths reported in West Bengal today. The total number of cases now stands at 53,973 in the State including 19,154 active cases, 33,529 discharged cases and 1,290 deaths: State Health Department. pic.twitter.com/0SkpKkXyq5
— ANI (@ANI) July 24, 2020
Discussion about this post