ചെന്നൈ: ആന്ധ്ര സ്വദേശിയായ ഹൈടെക് കള്ളന്‍ പോലീസ് പിടിയില്‍. സാഥിയ റെഡ്ഢിയാണ് പോലീസ് പിടിയിലായത്. ഇയാള്‍ പിടിയിലായതോടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഗൂഗിള്‍ മാപ്പ് വഴി സമ്പന്നര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയാണ് ഇയാള്‍ മോഷണത്തിന്റെ ആദ്യപടിയായി ചെയ്യുന്നത്. പിന്നീട് ഇവിടേക്ക് വിമാന മാര്‍ഗം എത്തുകയും നേരത്തെ മാപ്പ് വഴി കണ്ടെത്തിയ സ്ഥലം കൂടുതല്‍ പഠന വിധേയമാക്കുകയും ചെയ്യുന്നു. ശേഷം പകല്‍സമയത്ത് വീട്ടുകാര്‍ ജോലിക്ക് പോകുന്ന സമയത്ത് തിരഞ്ഞെടുത്ത വീടുകളില്‍ മോഷണം നടത്തും.
വീടിന്റെ ജനാലകളും വാതിലുകളും തുറക്കാനുള്ള ‘പ്രത്യേക ടൂളുകള്‍’ കൈയില്‍ കരുതിയിരിക്കും. മോഷണ സമയത്ത് മുഖംമൂടിയും കൈയുറയും ധരിക്കും. ഇതോടെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിയാതിരിക്കുകയും ഒപ്പം കൈവിരല്‍ അടയാളങ്ങള്‍ എവിടെയും പതിയാതിരിക്കുകയും ചെയ്യുന്നു.
മോഷണത്തിന് ശേഷം സ്വദേശത്തേക്ക് തിരികെ പോകുന്നത് ട്രെയിനിലും. ഹൈദരാബാദില്‍ നടത്തിയ മോഷണത്തിന് പിന്നാലെ സാഥിയ റെഡ്ഢി തെലങ്കാന പോലീസിന്റെ പിടിയില്‍പ്പെട്ടതിന് ശേഷമാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ചെന്നൈ നുങ്കമ്പാക്കത്ത് അപ്പോളോ ആശുപത്രി ജീനക്കാരനായ ഡോക്ടറുടെ വീട്ടിലും മോഷണം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തി.
Discussion about this post