മംഗലാപുരം: കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സംസ്കാരത്തിന് നേതൃത്വം നല്‍കിയത് ആംബുലന്‍സ് ഡ്രൈവറായ മുഹമ്മദ് ആസിഫ്. മംഗലാപുരത്താണ് സംഭവം.
കൊവിഡ് ബാധിച്ച് മരിച്ച ഒരു വൃദ്ധന്റെ മൃതദേഹം സംസ്കരിക്കാനാണ് ആസിഫ് മുന്നിട്ടിറങ്ങിത്. വൃദ്ധസദനത്തില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്ന വേണുഗോപാല്‍ റാവു എന്ന 62-കാരന് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. എന്നാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ ആരും തന്നെ എത്തിയിരുന്നില്ല. കൊവിഡ് പകരുമെന്ന ഭീതിയേ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കാന്‍ ആരും തന്നെ മുന്നോട്ടുവരാതിരുന്നപ്പോഴാണ് ആസിഫിന്റെ ഇടപെടല്ഡ.
വേണുഗോപാലിന്റെ മൃതദേഹം അനാഥമായി കിടക്കുന്ന വാര്‍ത്തകള്‍ വന്നത് ശ്രദ്ധയില്‍ പെട്ട ആസിഫ് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍നിന്ന് അനുമതി വാങ്ങി കഴിഞ്ഞ വ്യാഴാഴ്ച ഹിന്ദു ആചാര പ്രകാരം മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മൃതദേഹം സംസ്കരിച്ചതെന്നും ഇദ്ദേഹം പറയുന്നു.
Discussion about this post