ലഖ്നോ: ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ട്രൂനാറ്റ് ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസം വീട്ടിലെ ഐസൊലേഷനില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു.
താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കൊവിഡിന്റെ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേപ്രകാരമാണ് പത്തുദിവസം വീട്ടിലെ ഐസൊലേഷനില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ വീടിലുള്ളവരുടെ സാമ്പില്‍ പരിശോധയ്ക്ക് എടുത്തു. മന്ത്രിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് 2,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 58104 ആയി ഉയര്‍ന്നു. 21,003 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 1298 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 35,803 പേര് ഇതുവരെ കൊവിഡ് മുക്തരായി.
Discussion about this post