മുംബൈ: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും മുന്‍ ചലച്ചിത്രതാരവുമായ സുമതലതയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. രോഗമുക്തയായ വിവരം സുമലത തന്നെയാണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫലം നെഗറ്റീവായെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഒരാഴ്ച്ച വീട്ടില്‍ ക്വാറന്റൈനില്‍ തുടരുമെന്നും സുമലത അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടര്‍ന്ന് സുമലത ഡോക്ടറെ സമീപിച്ചത്.
തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനും ഒരാഴ്ച മുന്‍പ് സുമലത വിധാന്‍ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 29-നായിരുന്നു യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ച.
Discussion about this post