മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9895 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പുതുതായി 1257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 347502 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 298 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 12854 ആയി ഉയര്‍ന്നു. നിലവില്‍ 136980 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 194253 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ബംഗാളിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 51757 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 34 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1255 ആയി ഉയര്‍ന്നു.
9895 new #COVID19 positive cases and 298 deaths have been reported in Maharashtra today. Total number of positive cases now stand at 3,47,502 including 1,36,980 active cases, 1,94,253 discharged cases and 12,854 deaths: State Health Department pic.twitter.com/atbGkz0prM
— ANI (@ANI) July 23, 2020
Discussion about this post