ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി അരവിന്ദ് സിംഗ് ബഡാരിയക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇദ്ദേഹം ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തിലും ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്റെ അന്ത്യകര്‍മ്മ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അടക്കം നിരവധി പേരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ 24 മുതല്‍ പത്ത് ദിവസത്തേക്ക് ഭോപ്പാലില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, മരുന്ന് എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ 24842 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 770 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.