ഭോപ്പാൽ: രാജ്യത്തെ തന്നെ ഈയടുത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും മൂല്യമേറിയ വജ്രം കുഴിച്ചെടുത്ത് ഖനി തൊഴിലാളി. മധ്യപ്രദേശിലെ ഒരു തൊഴിലാളി ഖനിയിൽ നിന്നും കണ്ടെത്തിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന 10.69 കാരറ്റ് വജ്രമാണ്.
ആനന്ദിലാൽ കുശ്വാഹ എന്ന തൊഴിലാളിക്കാണ് ഇത്രയും മൂല്യമുള്ള വജ്രം ലഭിച്ചത്. പന്ന ജില്ലയിലെ റാണിപുര പ്രദേശത്തെ ഖനിയിൽനിന്നാണിത് ലഭിച്ചത്. അതേസമയം, വജ്രം കണ്ടെത്തുന്നതിൽ മിടുക്കാനാണ് താനെന്ന് ആനന്ദിലാൽ നേരത്തെയും തെളിയിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം ആനന്ദിലാൽ മൂല്യമേറിയ മറ്റൊരു വജ്രം കണ്ടെത്തിയതായി ജില്ലാ ഡയമണ്ട് ഓഫീസർ ആർ കെ പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വജ്രത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആനന്ദിലാൽ കുശ്വാഹ.
Discussion about this post